ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ സൈന്യത്തിന് രണ്ടു മാസം ജുഡിഷ്യല്‍, പൊലിസിന് അധികാരം നല്‍കി.
ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ സൈന്യത്തിന് രണ്ടു മാസം ജുഡിഷ്യല്‍, പൊലിസിങ് അധികാരം നല്‍കി. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അധികാരം നല്‍കിയത്. അടുത്ത 60 ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും. ജനങ്ങളെ അറസ്റ്റ് ചെയ്യാനും നിയമവിരുദ്ധ കൂട്ടംകൂടലിനെ പിരിച്ചുവിടാനും ഇനി സൈന്യത്തിന് അധികാരമുണ്ടാകും. രാജ്യത്തെ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 17 അധികാരമാണ് സൈന്യത്തിന് നല്‍കിയത്. സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പദവിയാണിത്. എന്നാല്‍ സൈന്യത്തിനു മുകളില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുണ്ടായിരിക്കും.
ബംഗ്ലാദേശില്‍ പൊലിസിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സാധാരണ നിലയിലാകാത്തതിനാലാണ് സൈന്യത്തിന് അധികാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരേ നടന്ന പ്രക്ഷോഭത്തിനു പിന്നാലെ നിരവധി പൊലിസുകാര്‍ കൊലചെയ്യപ്പെട്ടിരുന്നു. പൊലിസുകാര്‍ പലരും ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രക്ഷോഭകരുടെ തിരിച്ചടിയില്‍ പൊലിസ് സംവിധാനം തന്നെ താറുമാറാകുകയായിരുന്നു.