ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം: യുഎന്‍ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ജനീവ: പലസ്തീന് പ്രദേശങ്ങളിലെ അധിനിവേശം ഒരുവര്‍ഷത്തിനകം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന പ്രമേയം ജനറല്‍ അസംബ്ലിയില്‍ പാസായി. പ്രമേയത്തിന് അനുകൂലമായി 124 വോട്ടുകള്‍ ലഭിച്ചു. എതിര്‍ത്ത് 14 വോട്ടുകളുണ്ടായി. ഒരുവര്‍ഷത്തിനകം അധിനിവേശ പലസ്തീന് പ്രദേശങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നാണ് ആവശ്യം.പലസ്തീനാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയടക്കം 43 രാജ്യങ്ങള്‍ വിട്ടുനിന്നു. ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി, നേപ്പാള്‍, യുക്രെയ്ന്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങള്‍ വിട്ടുനിന്നവരില്‍ ഉള്‍പ്പെടുന്നു. പ്രമേയത്തെ എതിര്‍ത്തവരില്‍ ഇസ്രയേലും അമേരിക്കയും ഉള്‍പ്പെടുന്നു.