മണിപ്പൂരിൽ തീവ്രവാദി ആക്രമണത്തിന് സാധ്യത; മ്യാൻമറിൽ നിന്ന് 900 ആയുധധാരികൾ മണിപ്പൂരിലേക്ക് നീങ്ങുന്നതായി സൂചന

0

ന്യൂഡൽഹി:മണിപ്പൂരിലെ കുക്കി-സോ ഗോത്രവർഗക്കാർക്കെതിരായ ആക്രമണം മുൻനിർത്തി നിയന്ത്രണം കടുപ്പിച്ച് തദ്ദേശീയ ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) ഉൾപ്പെടെയുള്ള വിവിധ ഗോത്ര സംഘടനകൾ. സെപ്റ്റംബർ 26 മുതൽ 28 വരെ കുക്കി-സോ ആധിപത്യമുള്ള പ്രദേശങ്ങൾക്ക് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

സെപ്തംബർ മാസം ഐടിഎൽഎഫ് അംഗങ്ങൾ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. തുടർന്ന് സെപ്തംബർ 26 മുതൽ 29 വരെ അതിർത്തികൾ (കുക്കി-സോ കമ്മ്യൂണിറ്റിക്കും മെയ്റ്റി ജനവാസ മേഖലകൾക്കും ഇടയിൽ) അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. സെപ്തംബർ 27 മുതൽ 29 വരെ സ്കൂളുകളും സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടും. കുക്കി-സോ സമുദായത്തിൽപ്പെട്ട ആദിവാസികൾ താമസിക്കുന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ 28 ന് സമ്പൂർണ്ണ അടച്ചുപൂട്ടലും പ്രഖ്യാപിച്ചു.

You might also like