വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലബനനിൽ കരയാക്രമണം ആരംഭിച്ച് ഇസ്രയേൽ
ബെയ്റൂട്ട്: വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലബനനിൽ കരയാക്രമണം ആരംഭിച്ച് ഇസ്രയേൽ. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് കരയുദ്ധമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. കരയുദ്ധത്തിന് തയാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. രാത്രി മുഴുവൻ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം തുടരുകയാണ്.