സൗദി ദേശീയ ഗെയിംസിന് ഒക്ടോബർ 3ന് റിയാദിൽ കൊടി ഉയരും
റിയാദ് : സൗദി ആറേബ്യയിലെ മൂന്നാമത് ദേശീയ ഗെയിംസിന് ഒക്ടോബർ 3ന് റിയാദിൽ കൊടി ഉയരും. ഒക്ടോബർ 17 വരെ രണ്ടാഴ്ചക്കാലം നീളുന്ന ഏറ്റവും വലിയ കായികമേളയിൽ 9000ത്തിലേറെ കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. റിയാദ്, ബോളിവാർഡ് സിറ്റിയിലെ പ്രധാനവേദിയിൽ നടക്കുന്ന ഉദ്ഘാചന ചടങ്ങുകൾക്ക് അകമ്പടിയായി നിരവധി വിനോദ, സാംസ്കാരിക, സംഗീത പരിപാടികളും മറ്റുകൂട്ടാനെത്തും.
ഗായകരായ അർവ അൽ മുഹൈദിബ് (ദി സിറോ അർവ), അബ്ദുൽ വഹാബ് എന്നിവരുടെ സംഗീതപരിപാടിയാണ് ഉദ്ഘാടന വേദിയിൽ മുഖ്യ ആകർഷണം. ദേശീയ ഗെയിംസിൽ വിജയം നേടുന്ന താരങ്ങൾക്ക് വൻ തുകകളാണ് സമ്മാനമായി കാത്തിരിക്കുന്നത്.