പ്രശസ്‌ത സിറിയൻ മാധ്യമപ്രവർത്തക സ്വഫാ അഹ്മദ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

0

ദമാസ്ക‌സ്: പ്രശസ്‌ത സിറിയൻ മാധ്യമപ്രവർത്തക സ്വഫാ അഹ്മദ് സിറിയൻ തലസ്ഥാനമായ ദമാക്സിൽ ഇന്ന് പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റു രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. തങ്ങളുടെ മാധ്യമപ്രവർത്തക ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സിറിയൻ ടെലിവിഷൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും ദമാസ്കസിലും സിറിയയിലെ മറ്റിടങ്ങളിലും ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദിന്റെ സഹോദരൻ മാഹിർ അൽഅസദിനെ ലക്ഷ്യമിട്ടും കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. മാഹിർ അൽഅസദിന്റെ വില്ലക്കു നേരെയാണ് വ്യോമാക്രമണം നടത്തിയത്. സംഭവ സമയത്ത് മാഹിർ അൽഅസദ് സ്ഥലത്തില്ലായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.

You might also like