യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും

0

ദുബായ്: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും. മഴ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തിന്റ വടക്കൻ മേഖലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ദുബായിൽ തിങ്കളാഴ്‌ച്ച ഉച്ച മുതൽ മിതമായ തോതിലാണ് മഴ ലഭിച്ചത്. അതേസമയം റാസ് അൽ ഖൈമ, ഉമ്മൽ ഖുവൈൻ, ഷാർജ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു.

ഷാർജയിലെ അൽ ദൈദ് റോഡിൽ ആലിപ്പഴ വർഷമുണ്ടായി. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയർന്നു. ചിലയിടങ്ങളിൽ പൊടിക്കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാഴ്ചപരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ചുള്ള നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

You might also like