അമേരിക്കയില്‍ ‘ഹെലിന്‍’ താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

0

ഫ്‌ളോറിഡ: അമേരിക്കയെ വിറപ്പിച്ച് ഹെലിന്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. നോര്‍ത്ത് കരോലൈന, സൗത്ത് കരോലൈന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 100 കവിഞ്ഞെന്നാണ് സൂചന. നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. സൗത്ത് കരോലിനയില്‍ 25 പേരും ജോര്‍ജിയയില്‍ 17 പേരും ഫ്‌ളോറിഡയില്‍ 11 പേരും മരിച്ചതായി ആ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അറിയിച്ചു.

100 ബില്യണ്‍ ഡോളര്‍ വരെ നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് കണക്ക്. ചുഴലിക്കാറ്റ് കാരണം നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി. റോഡുകളും പാലങ്ങളും കൊടുങ്കാറ്റില്‍ തകര്‍ന്നതിനാല്‍ ഗതാഗതം താറുമാറായി. നോര്‍ത്ത് കരോലൈന, സൗത്ത് കരോലൈന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നിവിടങ്ങളില്‍ 90 പേരെങ്കിലും മരിച്ചതായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മേഖലയിലുടനീളമുള്ള ടവറുകള്‍ തകര്‍ന്നതിനാല്‍ മൊബൈല്‍ ബന്ധം തകരാറിലായി. ജലസംവിധാനങ്ങള്‍, വാര്‍ത്താവിനിമയം, ഗതാഗതമാര്‍ഗ്ഗങ്ങള്‍ എന്നിവയെ എല്ലാം ദുരന്തം ബാധിച്ചിട്ടുണ്ട്.

You might also like