ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്
തിരുവനന്തപുരം: വടക്കന്‍ ശൈത്യകാലം പ്രമാണിച്ചുള്ള യാത്ര തിരക്ക് മുന്‍കൂട്ടി കണ്ട് വിമാനയാത്രാ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സര്‍വീസായ ‘സ്‌കൂട്ട്’. മെല്‍ബണ്‍, പെര്‍ത്ത്, സിയോള്‍, തായ്‌പേയ്, ടോക്യോ തുടങ്ങിയ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റുകള്‍ അനുവദിച്ചതായി വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ അവസാന വാരം മുതല്‍ ജനുവരി വരെയുള്ള ഫ്‌ളൈറ്റുകളാണ് ആണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വടക്കന്‍ ശൈത്യകാലത്തോട് അനുബന്ധിച്ച്, പ്രത്യേകിച്ച് അവധി ദിവസങ്ങളോടും ഉത്സവ കാലത്തോടും അനുബന്ധിച്ചാണ് ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ പോലുള്ള ജനപ്രിയ യാത്രാലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതെന്ന് സ്‌കൂട്ടിന്റെ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ കാല്‍വിന്‍ ചാന്‍ വ്യക്തമാക്കി.