കാന്‍സര്‍ തിരിച്ചുവരുന്നത് എന്തുകൊണ്ട്?

0

കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരായ ഓരോ രോഗിയും ചോദിക്കാറുള്ള ചോദ്യമുണ്ട്;
”സാര്‍, എന്റെ രോഗം തിരിച്ചുവരുമോ..? രോഗം തിരിച്ചുവരാനുള്ള സാധ്യത എത്ര ശതമാനമാണ്..?”
സത്യസന്ധതയോടു കൂടി ഓങ്കോളജി പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടറും തന്റെ രോഗിക്ക് നൂറുശതമാനം ഗ്യാരണ്ടി കൊടുക്കാറില്ല. കാരണം ഓങ്കോളജിസ്റ്റിന് അറിയാം എത്രസുരക്ഷിതമായ സാഹചര്യത്തില്‍ പോലും കാന്‍സര്‍ തിരിച്ചുവരാനുള്ള ചെറിയൊരു സാധ്യതയുണ്ടെന്ന്. വൈദ്യശാസ്ത്രത്തിന് പ്രത്യേകിച്ച്‌ ഓങ്കോളജി വിഭാഗത്തിന് ഇന്നും മനസിലാക്കാന്‍ സാധിക്കത്ത നിരവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമായും വരുന്ന രണ്ടു കാര്യങ്ങളാണ് ‘എന്തുകൊണ്ട് ഒരു വ്യക്തിക്ക് ക്യാന്‍സര്‍ ഉണ്ടാകുന്നു’ എന്നതും ‘ഒരു വ്യക്തിയില്‍ എന്തുകൊണ്ട് കാന്‍സര്‍ തിരിച്ചുവരുന്നു.’ എന്നതും.

കാന്‍സറിന്റെ തിരിച്ചുവരവ്

കാന്‍സറിന്റെ തിരിച്ചുവരവ് നിര്‍ണയിക്കുന്നത് പ്രധാനമായും നാല് ഘടകങ്ങളാണ്.
1. രോഗം തിരിച്ചറിയുമ്ബോള്‍ കാന്‍സറിന്റെ സ്‌റ്റേജ്
2. കാന്‍സറില്‍ ഉണ്ടാകുന്ന ജനിതക മാറ്റങ്ങള്‍ (മോളിക്യുലാര്‍ ബയോളജി)
3. ആരംഭഘട്ടത്തില്‍ കാന്‍സറിന് സ്വീകരിച്ചിട്ടുള്ള ചികിത്സ.
4. ഭാഗ്യം, വിധി, ദൈവാനുഗ്രഹം എന്നൊക്കെ നമ്മള്‍ വിളിക്കുന്ന അദൃശ്യമായിട്ടുള്ള ഘടകങ്ങള്‍.

കാന്‍സര്‍ വീണ്ടും വരുന്നതിനെ കുറച്ചുകൂടി ആഴത്തില്‍ വിശകലനം ചെയ്യാന്‍ സ്തനാര്‍ബുദമാണ് അനുയോജ്യം. കാരണം ഇന്ന് ലോകത്തെമ്ബാടും സ്ത്രീകളിലുണ്ടാകുന്ന കാന്‍സറുകളില്‍ 30 മുതല്‍ 35 ശതമാനം വരെ കാണപ്പെടുന്ന കാന്‍സറാണിത്. മറ്റുള്ള കാന്‍സറുകളെ അപേക്ഷിച്ച്‌ ആരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുകയും അതുകൊണ്ടുതന്നെ ഒരുപരിധിവരെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നതുമാണ് സ്തനാര്‍ബുദം.

സ്‌റ്റേജിംഗ്

പരിശോധനാ സമയത്ത് രോഗിയില്‍ കാന്‍സറിന്റെ വ്യാപനം എത്രത്തോളമുണ്ടെന്നുള്ളതിന്റെ അളവിനെയാണ് സ്‌റ്റേജിംഗ് എന്നു പറയുന്നത്. രോഗം എത്രമാത്രം ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേജിംഗ് നിശ്ചയിക്കുന്നത്. ഇതിനെ TNM സ്‌റ്റേജിംഗ് എന്നു പറയുന്നു.

ഇതില്‍ ‘T” എന്നാല്‍ മുഴയുടെ ലവിപ്പം (Tumer size) ആണ് സൂചിപ്പിക്കുന്നത്. ‘N” എന്നാല്‍ കഴലകളിലേക്കുള്ള വ്യാപനത്തെ (Nodal involvement) ‘M”എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ട്യൂമര്‍ പടര്‍ന്നതിന്റെ (Metastasis) സൂചനയാണ്.

കാന്‍സര്‍ ഏത് അവയവത്തില്‍ തുടങ്ങുന്നുവോ ആ അവയവത്തില്‍ ഉണ്ടാകുന്ന കാന്‍സറിന്റെ വ്യാപ് തിയെ കുറിക്കാനാണ് ​‍T സ്‌റ്റേജ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ബ്രെസ്റ്റ് കാന്‍സറില്‍ രണ്ട് സെന്റീമീറ്ററില്‍ താഴെയുള്ള മുഴകളെ നമുക്ക് T1 എന്നും രണ്ടു മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വരെയുള്ള മുഴകളെ T2 എന്നും അഞ്ചു സെന്റീമീറ്ററിന് മുകളിലുള്ള മുഴകളെ T3 എന്നും ബ്രെസ്റ്റിന്റെ തൊലിപ്പുറത്ത് കാന്‍സര്‍ കാണുകയാണെങ്കില്‍ അതിനെ T4 സ്‌റ്റേജ് എന്നും പറയുന്നു. ഈ ഓരോ സ്‌റ്റേജുകളിലും a,b,c എന്ന് പറയുന്ന സബ്ഡിവിഷനുകളും ഉണ്ടാകും.

ബ്രെസ്റ്റ് കാന്‍സര്‍ കഴലക ളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നതിനാണ് നോഡല്‍ ഇന്‍വോള്‍വ്‌മെന്റ് അഥവാ ‘N” സ്‌റ്റേജിംഗ് കൊണ്ട് അര്‍ഥമാക്കുന്നത്. കക്ഷത്തില്‍ തന്നെ പല രീതിയിലുള്ള ഇന്‍വോള്‍വുമെന്റുകള്‍ ഉണ്ടാകാം. ഇതിനും N-1, N-2, N-3എന്ന സബ് ഡിവിഷനുകള്‍ ഉണ്ട്.

ട്യൂമര്‍ ബ്രെസ്റ്റില്‍ നിന്ന് മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന പരിശോധനയാണ M സ്‌റ്റേജിംഗ്. ഉദാഹരണത്തിന് ബ്രെസ്റ്റ് ക്യാന്‍സര്‍ ബ്രെസ്റ്റില്‍ നിന്ന് ശ്വാസകോശത്തിലേക്കോ, തലച്ചോറിലേക്കോ, അസ്ഥിയിലേക്കോ വ്യാപിച്ചിട്ടുള്ള അവസ്ഥയെ M-1 ഡിസീസ് എന്നും വ്യാപിക്കാത്ത അവസ്ഥയെ M ഡിസീസ് എന്നും വിളിക്കുന്നു.TNM എന്ന ഈ മൂന്ന് ക്ലാസ്സിഫിക്കേഷനുകളും പരിശോധിച്ചിട്ടാണ് ഒരു രോഗിയുടെ സേ്റ്റജ് നിര്‍ണയിക്കുന്നത്.

ഡയഗ്‌നോസ് ചെയ്യുന്ന സമയത്തുള്ള ക്യാന്‍സറിന്റെ സേ്റ്റജും അതുപോലെതന്നെ ഡയഗ്‌നോസ് ചെയ്യുന്ന സമയത്തുള്ള ക്യാന്‍സറിന്റെ മോളിക്യുലാര്‍ ബയോളജിയും.. ഇത് രണ്ടുമാണ് ക്യാന്‍സര്‍ തിരിച്ചു വരുമോ ഇല്ലയോ എന്നുള്ളത് മനസ്സിലാക്കുന്നതിനുള്ള വളരെ നിര്‍ണ്ണായകമായിട്ടുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തന്നെ ഇന്ന് മോഡേണ്‍ ഓണ്‍കോളജിയില്‍ ക്യാന്‍സറിന്റെ സേ്റ്റജിങ്ങിനെ അപേക്ഷിച്ച്‌ മോളിക്യുലര്‍ ബയോളജിക്കാണ് നിര്‍ണായകമായ പ്രാധാന്യമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉദാഹരണത്തിന് ചില കേസുകളില്‍ ട്യൂമറിന്റെ വലിപ്പം വളരെ കൂടുതലാണെങ്കിലും അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കുകയും, എന്നാല്‍ ഒരു സെന്റീമീറ്ററില്‍ താഴെയുള്ള താരതമ്യേന ചെറിയ ട്യൂമറുകള്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പടരുകയും ചെയ്യുന്ന ഒരു പ്രതിഭാസം കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെയാണ് ട്യൂമറിന്റെ വലുപ്പത്തിനേക്കാളും അതിന്റെ മോളിക്കുലാര്‍ ബയോളജിക്ക് മോഡേണ്‍ ഓണ്‍കോളജിയില്‍ പ്രാധാന്യം കൈവരുന്നത്.

കന്‍സര്‍ ചികിത്സ

കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് അതിന്റെ പ്രാരംഭഘട്ടത്തിലെ ഫലപ്രദമായ ചികിത്സയാണ്. അതിലൂടെ അസുഖം തിരിച്ചുവരാനുള്ള സാധ്യതയെ ഒരു വലിയ പരിധിവരെ നമുക്ക് ഇല്ലായ്മ ചെയ്യാന്‍ അല്ലെങ്കില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയും. പല ക്യാന്‍സറുകളും തിരിച്ചു വരുന്ന പ്രധാന കാരണം ആരംഭഘട്ടത്തിലെ ഫലപ്രദമായ ചികിത്സയുടെ അഭാവമാണ്.

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന രീതികളിലുള്ള ശസ്ത്രക്രിയയും, അതിനുശേഷം നിഷ്‌കര്‍ഷിക്കുന്ന കീമോതെറാപ്പിയും, വേണ്ടി വരികയാണെങ്കില്‍ നല്‍കേണ്ട ടാര്‍ഗറ്റഡ് തെറാപ്പിയും, അതുപോലെ ഹോര്‍മോണ്‍ പോസിറ്റീവ് ട്യൂമറുകള്‍ക്ക് നല്‌കേണ്ട ഹോര്‍മോണല്‍ ട്രീറ്റ്‌മെന്റും കൃത്യമായി തന്നെ എടുക്കുകയാണെങ്കില്‍ ഒരു പരിധിവരെ നമുക്ക് ഈ അസുഖം തിരിച്ചു വരുന്നത് തടയാന്‍ സാധിക്കും.

ഫലപ്രദമായ ചികിത്സ കൊടുത്താല്‍ പോലും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കൈകളില്‍ നില്‍ക്കാത്ത ചില കേസുകളുണ്ട്. ഇവിടെ വിധിയെന്നോ, ഭാഗ്യമെന്നോ, ദൈവാനുഗ്രഹമെന്നോ പറയുന്ന ഒരു അദൃശ്യ ഘടകം കൂടിയുണ്ട്. ചികിത്സിക്കുന്ന രോഗികളില്‍ ആര്‍ക്കും അസുഖം തിരിച്ചു വരരുതേ ആഗ്രഹത്തോടെയാണ് ഓരോ രോഗിയെയും ചികിത്സിക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നമ്മള്‍ ചികിത്സിക്കുന്ന രോഗികളില്‍ രോഗം തിരിച്ചുവരുമ്ബോള്‍ അവരെ പോലെ തന്നെ ഡോക്ടര്‍മാരും വളരെയധികം മാനസിക പ്രയാസം അനുഭവിക്കുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം.

തിരിച്ചുവരവ് രണ്ട് രീതിയില്‍

ലോക്കല്‍ റക്വറന്‍സ്, സിസ്‌റ്റെമിക് റക്വറന്‍സ് എന്നീ രണ്ടു രീതിയിലാണ് രോഗത്തിന്റെ രണ്ടാം വരവ് സാധ്യ കാണുന്നത്. ലോക്കല്‍ റക്വറന്‍സ് എന്ന് പറയുന്നത് ശസ്ത്രക്രിയയ്ക്കുശേഷം അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പിക്ക് ശേഷം ബ്രെസ്റ്റില്‍ അസുഖം വന്ന ഭാഗത്ത് തന്നെ അത് തിരിച്ചു വരുന്നതിനെയാണ്. എന്നാല്‍ ഡയഗ്‌നോസ് ചെയ്ത സമയത്ത് ബ്രെസ്റ്റില്‍ മാത്രം കാണപ്പെട്ട ട്യൂമര്‍ ഡയഗ്‌നോസിസിന് ശേഷം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്ന അവസ്ഥയെയാണ് സിസ്‌റ്റെമിക് റക്വറന്‍സ് എന്ന് പറയുന്നത്. ലോക്കല്‍ റക്വറന്‍സ്
സംഭവിച്ചാല്‍ സിസ്‌റ്റെമിക് റക്വറന്‍സിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ചികിത്സയ്ക്കു ശേഷം

ചികിത്സയ്ക്കുശേഷം രോഗികളോട് ആദ്യത്തെ രണ്ടുവര്‍ഷം വരെ എല്ലാ മൂന്നുമാസവും, അതിനുശേഷമുള്ള മൂന്നുവര്‍ഷം എല്ലാ ആറുമാസവും റെഗുലര്‍ ആയി ചെക്കപ്പിനു വരാന്‍ ആവശ്യപ്പെടാറുണ്ട്. ഓരോ പ്രാവശ്യം വരുമ്ബോഴും ഞങ്ങള്‍ ലോക്കല്‍ പരിശോധനകള്‍ക്ക് വിധേയരാക്കും. അതായത് ബ്രെസ്റ്റും, കഴുത്തും, കക്ഷവും പരിശോധിക്കുകയും, അവിടെ വല്ല കഴലകളിലും രോഗം തിരിച്ചു വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ അസുഖം തുടങ്ങിയിട്ടുണ്ടോ എന്നറിയുവാന്‍ നമുക്ക് സാധ്യമല്ല. കാരണം ഓരോ വിസിറ്റിലും നമുക്ക് സി.ടി സ്‌കാനോ ഗ്ഗജഋഠ സ്ഥയ്ക്കന്ദണ്ഡക്കുശ്ശണ്ഡ സ്ലøത്മക്കുജ്ജണ്ഡശ്ലത്മഅഗ്നന്ദ റസ്ലണ്ഡക്കുബ്ധണ്ഡന്മത്മന്ദക്ട ല്ല. ഒരു നാഷണല്‍ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ഗൈഡ്‌ലൈന്‍സും അത് റെക്കമന്റ് ചെയ്യുന്നുമില്ല. എന്നാല്‍ രോഗിയുമായി ഏര്‍പ്പെടുന്ന സംഭാഷണങ്ങളില്‍ നിന്നും രോഗിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ചുള്ള ഇന്‍വെസ്റ്റിഗേഷന്‍ ചെയ്യാറുണ്ട്. ഉദാഹരണത്തിന് തലവേദനയുടെ പ്രശ്‌നമുണ്ടെങ്കില്‍ ബ്രെയിന്റെ സ്‌കാനും, ചുമയുണ്ടെങ്കില്‍ നെഞ്ചിന്റെ സി.ടി സ്‌കാന്‍സും, വയറു വേദന ഉണ്ടെങ്കില്‍ വയറിന്റെ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സി.ടി സ്‌കാനും ചെയ്യുവാന്‍ നമ്മള്‍ ആവശ്യപ്പെടാറുണ്ട്.

രോഗം തിരിച്ചെത്തിയാല്‍

അസുഖം തിരിച്ചു വരുന്ന അവസ്ഥയില്‍, അതൊരു ലോക്കല്‍ റക്വറന്‍സ് മാത്രമാണെങ്കില്‍ ഒരു സെക്കന്‍ഡ് സര്‍ജറി അല്ലെങ്കില്‍ ഒരു റീ റേഡിയേഷന്‍ കൊണ്ട് ഒരുപരിധിവരെ നിയന്ത്രിച്ച്‌ നിര്‍ത്തുവാന്‍ സാധിക്കും. എന്നാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്ന അവസ്ഥയിലാണെങ്കില്‍ അതിനെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ ഒരുപക്ഷേ സാധിച്ചെന്നു വരില്ല. മറിച്ച്‌ നിയന്ത്രിച്ചു നിര്‍ത്തുവാനുള്ള കീമോതെറാപ്പിയും മറ്റ് മരുന്നുകളും ആയിരിക്കും നമ്മള്‍ ആ ഒരവസ്ഥയില്‍ ഉപയോഗിക്കുന്നത്.

യാഥാര്‍ഥ്യം അംഗീകരിക്കുക

കാന്‍സറിന്റെ രണ്ടാം വരവ് യാഥാര്‍ഥ്യമാണ്. പൂര്‍ണമായി മനസിലാക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസവുമാണിത്. ചികിത്സിക്കുന്ന ഒരു വ്യക്തിയിലും ഇങ്ങനെ സംഭവിക്കരുതെന്ന് തീവ്രമായി ആഗ്രഹിച്ചാലും പലപ്പോഴും ഇത് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. വളരെ മാനസിക വിഷമത്തോട് കൂടിയായിരിക്കും ഓരോ ഓങ്കോളജിസ്റ്റും ഇത് തങ്ങളുടെ രോഗിയുടെ മുമ്ബില്‍ ഇക്കാര്യം അവതരിപ്പിക്കുന്നത്. കാന്‍സര്‍ ഉണ്ടെന്ന് രോഗിയോട് പറയുന്നതിനേക്കാളും ബുദ്ധിമുട്ടാണ് കാന്‍സര്‍ തിരിച്ചു വന്നു എന്ന് പറയേണ്ടി വരുന്നത്.

You might also like