സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി

0

റിയാദ്: സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും. ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ എന്ന് വിസയുടെ പേരും മാറ്റിയിട്ടുണ്ട്. തൊഴിൽ വിസകളുടെ ദുരുപയോഗം തടയാനും നിയമത്തിൽ നിബന്ധനകളുണ്ട്.

സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ്ജിനും ഉംറക്കുമായി ജോലിക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വിസ. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതനുസരിച്ച് താൽക്കാലിക തൊഴിൽ വിസകളിലെ മാറ്റം ഇപ്രകാരമാണ്. ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ എന്നായിരിക്കും ഇതിന്റെ പേര്. കാലാവധി ഇനി മൂന്നിന് പകരം ആറ് മാസമാണ്.

You might also like