മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും
പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. പട്ടാഴി പഞ്ചായത്ത് ജംഗ്ഷൻ സജിൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 15 മുതൽ 17 വരെ നടക്കുന്ന യോഗം പാ. എൽദോ എൻ.എം. ഉദ്‌ഘാടനം ചെയ്യും. പാ. സാം ജോസഫ്, പാ. കെ.ജെ. തോമസ്, പാ. വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. താബോർ വോയിസ് ഉമ്മന്നൂർ ഗാന ശുശ്രുഷ നയിക്കും.