ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യൻ നയതന്ത്രജ്ഞനെ തിരിച്ചുവിളിച്ചു

0

ധാക്ക:  ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയിലെ ഉൾപ്പടെ മറ്റ് നാല് തലസ്ഥാനങ്ങളിലെ നയതന്ത്ര മേധാവികളെയും തിരിച്ചുവിളിച്ചു. കാൻബറ, ബ്രസൽസ്, ലിസ്ബൺ, ഐക്യരാഷ്ട്രസഭ, ന്യൂഡൽഹി എന്നിവിടങ്ങളിലെ നയതന്ത്ര മേധാവികളോട് ഉടൻ തന്നെ ധാക്കയിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം പ്രാപിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് പുതിയ നടപടി.

‘താങ്കളെ ധാക്കയിലെ വിദേശകാര്യ മന്ത്രാലയത്തി​ന്‍റെ ഹെഡ് ഓഫിസിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. അതിനാൽ, ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമീഷനിലെ ഉത്തരവാദിത്തങ്ങൾ ഉടൻ മതിയാക്കി ധാക്കയിലെ ഹെഡ് ഓഫിസിലേക്ക് മടങ്ങാൻ അഭ്യർഥിക്കുന്നു​വെന്ന് ഒക്ടോബർ1ലെ ഉത്തരവിൽ ബംഗ്ലാദേശ് വിദേശകാര്യ ഓഫിസ് മുസ്തഫിസുർ റഹ്മാനെ അറിയിച്ചു. കാൻബറ, ബ്രസൽസ്, ലിസ്ബൺ, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലെ ബംഗ്ലാദേശി​ന്‍റെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർക്കും സമാനമായ നിർദേശങ്ങൾ നൽകി. അഞ്ചുപേരോടും ഉടൻ ധാക്കയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.

You might also like