ഗാസയിലെ ദുരിതാശ്വാസ ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ

0

റാഫ: ഇസ്രായേൽ ഗാസയില്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേൽ സേന ആക്രമിച്ചത് മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ്. സംഭവത്തിൽ 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വ്യോമാക്രമണം നടത്തിയത് ഞായറാഴ്ച്ച വൈകിയാണ്. ക്യാമ്പിൽ ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ളവരാണ് ഉണ്ടായിരുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിൻ്റെ പ്രതികരണം സംഭവം പരിശോധിച്ച് വരികയാണെന്നാണ്. നിലവിൽ ഏകദേശം 42,000 ത്തിനടുത്ത് പലസ്തീന്‍ പൗരന്മാർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

You might also like