യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍

0

വാഷിങ്ടണ്‍: യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിര്‍ജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയര്‍ഫോഴ്‌സ് ബേസിനു മുകളിലൂടെ ദുരൂഹവും അജ്ഞാതവുമായ ഡ്രോണുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനോ എന്തിനാമെന്ന് കണ്ടെത്താനോ പെന്റഗണിന് കഴിഞ്ഞിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 17 ദിവസം, രാത്രി കാലങ്ങളില്‍ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകള്‍ കണ്ടു എന്ന് യു.എസ് എയര്‍ഫോഴ്‌സ് ജനറല്‍ മാര്‍ക്ക് കെല്ലി പറയുന്നു.

നിഗൂഢമായ വസ്തുക്കളെ ട്രാക്ക് ചെയ്യാന്‍ സഹായകമാവുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും അവയെ പിടികൂടുന്നതില്‍ യുഎസ് സൈന്യം പരാജയപ്പെട്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണുകള്‍ 3,000 മുതല്‍ 4,000 അടി വരെ 100 മൈല്‍ വേഗതയില്‍ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികള്‍ പറയുന്നു.

You might also like