നഷ്ടത്തില്‍ നിന്ന് കരകയറി ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ: നഷ്ടത്തില്‍ നിന്ന് കരകയറി ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് 500ലധികം പോയിന്റ് കുതിച്ചു. നിലവില്‍ 82,000ലേക്ക് അടുക്കുകയാണ് സെന്‍സെക്സ്. കഴിഞ്ഞ രണ്ടാഴ്ച ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്ന് മുന്നേറുകയാണ്. നിലവില്‍ 25,100 പോയിന്റ് മുകളിലാണ് നിഫ്റ്റി. നിക്ഷേപകര്‍ വീണ്ടും വിപണിയിലേക്ക് എത്തിയതാണ് മുന്നേറ്റത്തിന് കാരണം.
വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇതിന് പുറമേ കോള്‍ഇന്ത്യ, എല്‍ ആന്റ് ടി, ശ്രീറാം ഫിനാന്‍സ് ഓഹരികളും മുന്നേറ്റത്തിന്റെ പാതയിലാണ്.അതേസമയം മാരുതി, അള്‍ട്രാടെക് സിമന്റ്, സിപ്ല, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു. കമ്പനികളുടെ രണ്ടാം പാദഫലങ്ങളും പശ്ചിമേഷ്യയിലെ സ്ഥിതി വിശേഷങ്ങളും, അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.