യു.എന്നിൻ്റെ ഹമാസ് പിന്തുണ: യുഎൻ ഏജൻസിയെ ഇസ്രായേലിൽ നിരോധിച്ചു

0

പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്ന ബില്ല് അംഗീകരിച്ചു ഇസ്രായേൽ പാർലമെൻ്റ് (നെസെറ്റ്). ഇസ്രയേലിലും അധിനിവേശ ജറുസലേമിലും പ്രവർത്തിക്കുന്നതിനാണ് ഏജൻസി ബെഞ്ച്മിൻ നെതന്യാഹു സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസിൻ്റെ എതിർപ്പ് അവഗണിച്ചാണ് ഇസ്രയേലിൻ്റെ നടപടി. പശ്ചിമേഷ്യയിലെ പലസ്തീൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി 1949-ലാണ് യുഎൻആർഡബ്ല്യുഎ സ്ഥാപിച്ചത്.

എല്ലാക്കാലത്തും യുഎൻആർ ഡബ്ല്യുഎയെ രൂക്ഷമായി വിമർശിക്കുന്ന സമീപനമാണ് ഇസ്രായേൽ ഭരണകൂടം സ്വീകരിച്ചിരുന്നത്. ഒക്ടോബർ 7-ന് നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ഗാസയിൽ ഇസ്രായേൽ സംഘർഷങ്ങൾ ആരംഭിച്ചതോടെ വിമർശനങ്ങളുടെ സ്വരം ശക്തമായി. ഇതിൻ്റെ പ്രതിഫലനമാണ് പാർലമെൻ്റിൽ അവതരിപ്പിച്ച ബിൽ. ഇസ്രായേൽ പാർലമെൻ്റിലെ 92 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 പേർ മാത്രമാണ് എതിർത്തത്.

You might also like