പള്ളിയുടെ ബുക്കിംഗ് റദ്ദാക്കിയ കോൺഫറൻസ് സെന്ററിനെതിരെ നിയമനടപടി.
സ്കോട്ട്ലൻഡ്: ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെയും ഒരു പ്രാദേശിക പള്ളിയുടെയും ബുക്കിംഗ് റദ്ദാക്കിയ സ്കോട്ട്ലൻഡിലെ ഒരു കോൺഫറൻസ് സെന്ററിന്റെ ഉടമകൾക്കെതിരെ നിയമനടപടി.
കോൺഫറൻസ് സെന്ററിന്റെ ഉടമ റോബർട്ട്സൺ ട്രസ്റ്റ് മതപരമായ വിവേചനം നടത്തിയെന്ന് ആരോപിക്കപ്പെടുന്നു, പുരുഷനും സ്ത്രീക്കും മാത്രമേ വിവാഹം കഴിക്കുവാൻ പാടുള്ളൂ എന്ന ക്രിസ്തീയ ഗ്രൂപ്പുകളുടെ വിശ്വാസത്തെത്തുടർന്ന് അങ്ങനെയുള്ള ഗ്രൂപ്പുകളോട് അതൃപ്തി പ്രകടിപ്പിച്ചാണ് പുതിയ മാനേജ്മെന്റ് ബുക്കിംഗ് റദ്ദാക്കിയത്.
സ്റ്റിർലിംഗിലെ ബാരക്സ് കോൺഫറൻസ് സെന്റർ സംബന്ധിച്ച കേസ് അടുത്ത ആഴ്ച ഗ്ലാസ്ഗോ ഷെറിഫ് കോടതിയിൽ പരിഗണിക്കും.”പൊതു ആരാധനയും മതപരമായ പ്രബോധന വിതരണവും” അനുവദിക്കുന്ന കരാർ ഉപയോഗിച്ച് ഞായറാഴ്ചത്തെ സേവനങ്ങൾക്കായി പരിസരം ഉപയോഗിക്കാൻ അനുമതി നൽകിയതായി സ്റ്റിർലിംഗ് ഫ്രീ ചർച്ച് അവകാശപ്പെടുന്നു.
100-150 ആളുകൾ കൂടുന്ന ഒറ്റത്തവണ മീറ്റിംഗിനാണ് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ബുക്ക് ചെയ്തിരുന്നത്. രണ്ട് ബുക്കിംഗുകളും പിന്നീട് റദ്ദാക്കുകയായിരുന്നു. നേതൃമാറ്റമാണ് നിയമവിരുദ്ധമെന്ന് പറയപ്പെടുന്ന റദ്ദാക്കലിലേക്ക് നയിച്ചതെന്ന് ഇരു പാർട്ടികളും അവകാശപ്പെടുന്നു.
അടുത്തയാഴ്ചത്തെ ഹിയറിംഗിന് മുന്നോടിയായി സംസാരിച്ച സ്റ്റിർലിംഗ് ഫ്രീ ചർച്ച് പാസ്റ്റർ റവ. ഇയിൻ മകാസ്‌കിൽ പറഞ്ഞു: “ഞങ്ങൾ എല്ലാവരേയും സ്വാഗതം ചെയ്യുകയും യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്ന ഒരു അഭിവൃദ്ധി പ്രാപിക്കുന്ന സഭയാണ്. ഇനി ഞങ്ങള്ക്കായി ബാരക്കുകൾ ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങളോട് അറിയിച്ചപ്പോൾ ഞെട്ടിപ്പോയി.
“ട്രസ്റ്റ് സ്റ്റാഫുകളുമായി ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളുടെ ക്രമീകരണം അവസാനിപ്പിക്കുകയാണെന്ന് ഞങ്ങളോട് പറയേണ്ടി വന്നപ്പോൾ ഉദ്യോഗസ്ഥർ പരിഭവത്തോടെയാണ് അറിയിച്ചത്. നിയമനടപടി സ്വീകരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല.”