ഓസ്ട്രേലിയ വെന്റിലേറ്ററുകളും PPE കിറ്റുകളും സഹായമായി നൽകും

0

ക്യാൻബറ : കൊവിഡ് രണ്ടാം വ്യാപനം മൂലം ഇന്ത്യ PPE കിറ്റുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അതിരൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചൂണ്ടിക്കാട്ടി. ഇവ ഉത്പാദിപ്പിക്കുന്നതിനുള്ള ക്ഷമതയെയും കൊവിഡ് ബാധ ഗുരുതരമായി ബാധിച്ചു. ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ ഓസ്ട്രേലിയ ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഇവയായിരിക്കും:

  • 500 നോൺ ഇൻവേസീവ് വെന്റിലേറ്ററുകൾ
  • പത്തു ലക്ഷം സർജിക്കൽ മാസ്കുകൾ
  • അഞ്ചു ലക്ഷം P2/N95 മാസ്കുകൾ
  • ഒരു ലക്ഷം സർജിക്കൽ ഗൗൺ
  • ഒരു ലക്ഷം കണ്ണടകൾ
  • ഒരു ലക്ഷം ജോഡി ഗ്ലൗവ്സ്
  • 20,000 ഫേസ് ഷീൽഡുകൾ

ഇന്ത്യയ്ക്ക് നൽകാനായി 100 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. PPE കിറ്റുകളും മറ്റ് ഉപകരണങ്ങളും അടുത്തയാഴ്ചയോടെ ഇന്ത്യയിലേക്ക് എത്തിക്കും.

പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വാക്സിൻ നൽകിയിട്ടുണ്ടെന്നും, ഇന്ത്യയെ തിരിച്ച് സഹായിക്കേണ്ട ഈ സാഹചര്യത്തിൽ ഓസ്ട്രേലിയ അതിന് മുന്നോട്ടുവരികയാണെന്നും വിദേശകാര്യമന്ത്രി മരീസ് പൈനും ചൂണ്ടിക്കാട്ടി.

You might also like