How to block and unblock a contact on WhatsApp: വാട്സ്‌ആപ്പില്‍ ശല്യപ്പെടുത്തുന്നവരെ ബ്ലോക്ക് ചെയ്യാനുള്ള വഴികള്‍
How to block and unblock a contact on WhatsApp: A step-by-step guide: വാട്സ്‌ആപ്പ് ഉപയോഗിക്കുമ്ബോള്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് നമ്മള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരോ നമുക്ക് മിണ്ടാന്‍ താല്‍പര്യമുള്ളവരോ എല്ലാമായ ആളുകള്‍ മെസേജ് അയക്കുന്നത്. അത്തരം അനാവശ്യ കോണ്‍ടാക്റ്റുകളില്‍ നിന്നും സന്ദേശങ്ങളില്‍ നിന്നും സ്വയം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും വാട്സ്‌ആപ്പിലുണ്ട്. നിങ്ങള്‍ ആശയവിനിമയം ചെയ്യാന്‍ താല്‍പര്യപ്പെടാത്തെ കോണ്‍ടാക്റ്റുകളെ ബ്ലോക്ക് ചെയ്യാന്‍ വാട്സ്‌ആപ്പില്‍ കഴിയും.
വാട്ട്‌സ്‌ആപ്പില്‍ നിങ്ങള്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്താല്‍ അവര്‍ അയക്കുന്ന മെസേജുകളോ അവര്‍ കോള്‍ ചെയ്താലോ ഒന്നും നിങ്ങള്‍ക്ക് ലഭിക്കില്ല. അവരുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസുകളും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. നിങ്ങളുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസുകള്‍ അവര്‍ക്കും കാണാന്‍ കഴിയില്ല. വാട്സ്‌ആപ്പ് സ്റ്റാറ്റസ് മാത്രമല്ല നിങ്ങളുടെ ഡിസ്പ്ലേ പിക്ചര്‍ പോലും നിങ്ങള്‍ ബ്ലോക്ക് ചെയ്തവര്‍ക്ക് കാണാന്‍ പറ്റില്ല. എങ്ങനെ വാട്സ്‌ആപ്പില്‍ ഒരാളെ ബ്ലോക്ക് ചെയ്യാം എന്ന് നോക്കാം.
ആന്‍ഡ്രോയ്ഡ് ഫോണില്‍ ബ്ലോക്ക് ചെയ്യുന്നത്
- അപ്ലിക്കേഷന്‍ ഐക്കണില്‍ ടാപ്പുചെയ്തുകൊണ്ട് വാട്ട്‌സ്‌ആപ്പ് തുറക്കുക.
- നിങ്ങളുടെ സ്ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് കുത്തനെയുള്ള ഡോട്ടുകള്‍ ടാപ്പുചെയ്യുക. ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് സെറ്റിങ്സ് ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
- സെറ്റിങ്സ് മെനുവില്‍ അക്കൗണ്ട് എന്നത് ടാപ്പുചെയ്യുക.
- പ്രൈവസി ഓപ്ഷന്‍ ടാപ്പുചെയ്ത് “ബ്ലോക്ക്ഡ് കോണ്‍ടാക്റ്റ്സ്” എന്നതില്‍ ടാപ്പുചെയ്യുക.
- മുകളില്‍ വലത് കോണിലുള്ള ആഡ് ഓപ്ഷനില്‍ ടാപ്പുചെയ്യുക.
- നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റ് തിരഞ്ഞെടുത്ത് അതില്‍ ടാപ്പുചെയ്യുക.
ഐഎസ് ഫോണുകളില്‍ ബ്ലോക്ക് ചെയ്യുന്നത്
- അപ്ലിക്കേഷന്‍ ഐക്കണില്‍ ടാപ്പുചെയ്തുകൊണ്ട് വാട്ട്‌സ്‌ആപ്പ് തുറക്കുക.
- നിങ്ങളുടെ സ്ക്രീനിന്റെ ചുവടെ വലത് കോണില്‍ സ്ഥിതിചെയ്യുന്ന “സെറ്റിങ്സ്” ഐക്കണ്‍ ടാപ്പുചെയ്യുക.
- “സെറ്റിങ്സ്” മെനുവില്‍, അക്കൗണ്ട് ടാപ്പുചെയ്യുക.
- അക്കഔണ്ട് മെനുവില്‍, പ്രൈവസി ടാപ്പുചെയ്ത് ബ്ലോക്കിങ് എന്നത് തിരഞ്ഞെടുക്കുക
- ആഡ് ന്യൂ ഓപ്ഷന്‍ ടാപ്പുചെയ്യുക.
- നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക.
ബ്ലോക്ക് ചെയ്യുന്നതിനുള്ള ബദല്‍ മാര്‍ഗം
നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുമായുള്ള ചാറ്റിന്റെ വിന്‍ഡോ തുറക്കുക. അവരുടെ പേര് എഴുതിയ ഭാഗത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന മെനുവില്‍ നിന്ന് ബ്ലോക്ക് കോണ്‍ടാക്റ്റ് എന്ന ഓപ്ഷന്‍ ടാപ് ചെയ്യുക.
ബ്ലോക്ക് ചെയ്തവരെ അണ്‍ബ്ലോക്ക് ചെയ്യാന്‍
ബ്ലോക്ക് ചെയ്തവരെ പിന്നീട് എളുപ്പത്തില്‍ അണ്‍ബ്ലോക്ക് ചെയ്യാനും കഴിയും.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍
- വാട്ട്‌സ്‌ആപ്പ് തുറക്കുക.
- മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പുചെയ്യുക.
- സെറ്റിങ്സ് ടാപ്പുചെയ്യുക.
- സെറ്റിങ്സ് മെനുവില്‍, അക്കൗണ്ട് ടാപ്പുചെയ്യുക.
- പ്രൈവസി ടാപ്പുചെയ്യുക, തുടര്‍ന്ന് ബ്ലോക്ക്ഡ് കോണ്‍ടാക്‌ട്സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ബ്ലോക്ക് ചെയ്ത കോണ്‍ടാക്ടിന്റെ പേര് ടാപ്പുചെയ്യുക.
- തുടര്‍ന്ന് അണ്‍ബ്ലോക്ക് ഓപ്ഷന്‍ ടാപ്പുചെയ്യുക.
ഐഒഎസ് ഫോണുകളില്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍
- വാട്ട്‌സ്‌ആപ്പ് അപ്ലിക്കേഷന്‍ തുറക്കുക.
- നിങ്ങളുടെ സ്ക്രീനിന്റെ ചുവടെ വലതുവശത്തുള്ള “സെറ്റിങ്സ്” ടാപ്പുചെയ്യുക.
- സെറ്റിങ്സില്‍ “അക്കൗണ്ട്” ടാപ്പുചെയ്യുക
- “അക്കൗണ്ട്” ടാപ്പുചെയ്‌തതിനുശേഷം “പ്രൈവസി” ഓപ്‌ഷനില്‍ ടാപ്പുചെയ്യുക. അതില്‍ “ബ്ലോക്ക്” എന്നത് ടാപ്പ് ചെയ്യുക.
- ആഡ് ന്യൂ എന്നത് തിരഞ്ഞെടുക്കുക
- ബ്ലോക്ക് ചെയ്യേണ്ട കോണ്ടാക്‌ട് തിരഞ്ഞെടുക്കുക.
അണ്‍ബ്ലോക്ക് ചെയ്യാനുള്ള ബദല്‍ മാര്‍ഗം
നിങ്ങള്‍ അണ്‍ലോക്കുചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുമായിള്ള ചാറ്റ് തുറക്കുക. അതില്‍ ആ വ്യക്തിയുടെ പേരില്‍ ടാപ്പുചെയ്യുക. എന്നിട്ട് “അണ്‍ബ്ലോക്ക് കോണ്ടാക്‌ട്” എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
വാട്ട്‌സ്‌ആപ്പില്‍ നിങ്ങള്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്താല്‍ അവര്‍ ആ വിവരം അറിയുമോ?
വാട്ട്‌സ്‌ആപ്പില്‍ നിങ്ങള്‍ ആരെ ബ്ലോക്ക് ചെയ്താലും അത് സംബന്ധിച്ച് അവര്‍ക്ക് അറിയിപ്പുകളൊന്നും ലഭിക്കില്ല. എന്നാല്‍ ചാറ്റ് വിന്‍ഡോയില്‍ നിങ്ങള്‍ ഓണ്‍ലൈനിലാണോ എന്നോ നിങ്ങളുടെ ലാസ്റ്റ് സീന്‍ സമയമോ കാണാതിരുന്നാല്‍ നിങ്ങള്‍ അവരെ ബ്ലോക്ക് ചെയ്തെന്ന് അവര്‍ക്ക് മനസ്സിലാക്കാനാവും.