ദേശീയ ഗെയിംസ് അത്ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും

0

ഡെറാഡൂണ്‍|മുപ്പത്തെട്ടാം ദേശീയ ഗെയിംസ് അത്ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. 51 പേരടങ്ങുന്ന സംഘമാണ് കേരളത്തിന് വേണ്ടി മത്സരിക്കാന്‍ ഇറങ്ങുന്നത്. റായ്പുരിലെ ഗംഗ അത്‌ലറ്റിക് ഗ്രൗണ്ടിലാണ് മത്സരം നടക്കുക.

 

മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഗോവ ദേശീയ ഗെയിംസില്‍ അത്ലറ്റിക്‌സില്‍ കേരളത്തിന്റെ നേട്ടം. ഇന്ന് പത്ത് ഫൈനലുകളുണ്ട്. രാവിലെ എട്ടിന് 10,000 മീറ്റര്‍ ഓട്ട മത്സരത്തോടെ തുടക്കംക്കുറിക്കും. ഈ ഇനത്തില്‍ കേരളത്തില്‍ നിന്ന് പുരുഷന്മാരാരുമില്ല. വനിതാ വിഭാഗത്തില്‍ റീജ അന്ന ജോര്‍ജ് മത്സരത്തിന് ഇറങ്ങും.

 

9.25ന് ഡെക്കാത്‌ലണ്‍ മത്സരങ്ങള്‍ ആരംഭിക്കും. പോള്‍വോള്‍ട്ട് ഫൈനല്‍ ഇന്നാണ്. വനിതകളില്‍ മരിയ ജയ്സനും കൃഷ്ണ റച്ചനും മത്സരിക്കും. പുരുഷ ലോങ് ജംപില്‍ സി.വി അനുരാഗ്, ഡിസ്‌കസ് ത്രോയില്‍ അലക്‌സ് തങ്കച്ചന്‍ എന്നിവരും ഇറങ്ങും.

You might also like