![](https://christianexpressnews.com/wp-content/uploads/2025/02/20-750x430.jpg?v=1738987879)
സംസ്ഥാനത്ത് ഇന്ന് പകല്‍ സമയത്ത് താപനിലയില്‍ വര്‍ദ്ധനവിന് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പകല്‍ സമയത്ത് താപനിലയില്‍ വര്‍ദ്ധനവിന് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 11 മുതല്‍ ഉച്ചക്ക് 3വരെ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ അധിക താപനിലക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ നല്‍കുന്നു.