![](https://christianexpressnews.com/wp-content/uploads/2025/02/5.jpg?v=1739173961)
ആണവായുധ പദ്ധതി ഊർജിതമാക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ഉത്തര കൊറിയൻ നേതാവ് കിങ് ജോങ് ഉൻ.
സോൾ: ആണവായുധ പദ്ധതി ഊർജിതമാക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ഉത്തര കൊറിയൻ നേതാവ് കിങ് ജോങ് ഉൻ. യു.എസുമായും ജപ്പാനുമായുമുള്ള ദക്ഷിണ കൊറിയയുടെ സൈനിക സഹകരണം രാജ്യത്തിന് ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറിയൻ പീപ്ൾസ് ആർമിയുടെ 77ാമത് സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഉൻ.
യു.എസ്-ജപ്പാൻ-ദക്ഷിണ കൊറിയ സൈനിക സഹകരണം നാറ്റോ പോലെ സൈനിക സഖ്യമുണ്ടാക്കാനുള്ള ശ്രമമാണ്. ഈ നീക്കം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയും കൊറിയൻ മേഖലയിൽ ഏറ്റുമുട്ടലിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുമായി ചർച്ചക്ക് തയാറാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയാണ് ഉന്നിന്റെ പ്രസ്താവനയെന്നാണ് സൂചന.