പൊതുവിദ്യാലയത്തിൽ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കും: മന്ത്രി വി ശിവൻകുട്ടി

0

കാഞ്ഞങ്ങാട് : പൊതുവിദ്യാലയത്തിൽ കുട്ടികളെ ചേർക്കാതെ അൺ എയ്ഡറ്റ് മേഖലകളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കുന്ന ഗവൺമെൻ്റ് ശമ്പളം വാങ്ങി പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എ.കെ എസ് ടി.യു 28-ാം സംസ്ഥാന സമ്മേളനത്തിൻ്റെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്താണ് അത് സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെതെന്നു പോലെ ഗവൺമെൻ്റ് ജീവനക്കാരുടെയും ചുമതലയാണ് പ്രത്യേകിച്ചും പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ കടമയാണ് അവരാണ് പൊതുവിദ്യാലയങ്ങളുടെ കാവലാൾ .

കേരളത്തിൽ ധാരാളം അധ്യാപകർ തങ്ങളുടെ കുട്ടികളെ അൺ എയ്ഡറ്റ് മേഖലകളിൽ പഠിപ്പിക്കുന്നു. ഇത് പൊതുവിദ്യാലയങ്ങളിൽ സമൂഹത്തിനുള്ള വിശ്വാസ്യത കുറക്കും. അങ്ങനെയുള്ള അധ്യാപകർ സ്വയം ചിന്തിച്ച് മാറണം.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 120 ഓളംഅധ്യാപകരുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും.

മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് കരിക്കുലത്തിലെ കുട്ടികൾ ആർജ്ജിക്കേണ്ട ശേഷി മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കും. പൊതുവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കും.

ചോദ്യപേപ്പർ നിലവാരവും മൂല്യനിർണ്ണയത്തിലെ സൂഷ്മതയും ഉറപ്പ് വരുത്തും.

പ്രീപ്രൈമറി മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കും. അവധിക്കാലത്ത് മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകും. സാമ്പത്തിക ബുദ്ധിമുട്ട് പരിശീലനത്തെ ബാധിക്കില്ല.

You might also like