
സൗദിയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
റിയാദ് : സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. തയിഫ്, മെയ്‌സാൻ, അൽ മുവൈഹ്, തുർബ, അൽ ലിത്ത്, അൽ ഖുൻഫുദ, ജിദ്ദ, റാബിഗ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
റിയാദ് മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ, മിന്നൽ, വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടും. ഇത് തലസ്ഥാനത്തെയും ദിരിയ, ധർമ്മ, അൽ മുസാഹിമിയ, ഷഖ്‌റ, അൽ സുൽഫി, അൽ മജ്മ, റമ, അൽ-ഖർജ് എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളെയും ബാധിക്കും.
കിഴക്കൻ പ്രവിശ്യ ഖസിമിൽ ആലിപ്പഴ വർഷത്തിനും വടക്കൻ അതിർത്തികളിലും ജൗഫ്, മദീന, ബഹ എന്നിവിടങ്ങളിലും മഴ പെയ്തേക്കും. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും താഴ് വരകൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.