വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സഹായം നിര്‍ത്തി അമേരിക്ക; ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയായി ട്രംപിന്‍റെ പുതിയ തീരുമാനം

0

ന്യൂയോർക്ക്: വിദ്യാർത്ഥികള്‍ക്കുള്ള സ്‌കോളർഷിപ്പ് സഹായം നിർത്തി അമേരിക്ക. എട്ടു പതിറ്റാണ്ടായി ലോകമെങ്ങും ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ക്ക് സഹായമായ ഫുള്‍ ബ്രൈറ്റ് പ്രോഗ്രാം അടക്കമുള്ള സ്‌കോളർഷിപ്പുകള്‍ക്ക് ഉള്ള ധനസഹായമാണ് ട്രംപ് ഭരണകൂടം നിർത്തലാക്കിയത്‌. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കും തിരിച്ചടിയാകും. പരിമിതമായ വരുമാനമുള്ള നിരവധി വിദ്യാർത്ഥികള്‍ക്ക് അക്കാദമിക് മികവിന് ആശ്രയം ഈ സ്‌കോളർഷിപ്പുകള്‍ ആയിരുന്നു. ഗവേഷണ മേഖലയ്ക്കും അക്കദമിക് മേഖലയ്ക്കും കനത്ത തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.

You might also like