നൊമ്പരമായി ഡോ. ബിന്ദുവിൻ്റെ വേർപാട്:പ്രവാസ ലോകത്തും നാടിനും നഷ്ടമായത് പ്രമുഖ ജനപ്രിയ ഡോക്ടറെ

0

ദുബായ്: സ്വപ്നവീടിന്റെ അവസാനവട്ട ഒരുക്കത്തിനായുള്ള യാത്രയിൽ ആയിരുന്നു ഡോക്ടർ ബിന്ദു ഫിലിപ്പ്. തിങ്കളാഴ്ച കാലത്ത് ദുബായിൽ നിന്ന് തിരുവനന്തപുരം എത്തിയ ഡോക്ടർ നാട്ടിൽ നിന്ന് എത്തിയ വാഹനത്തിൽ സ്വദേശമായ ചന്ദനപ്പള്ളിയിലേക്ക് മടങ്ങും വഴി വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ചടയമംഗലത്തിനടുത്ത് കമ്പംമേട് എന്ന സ്ഥലത്ത് വച്ചാണ് വാഹനം അപകടത്തിൽ പെടുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് അന്വേഷണം നടത്തുന്നു. മെയ് 4 ന് വീട് പൂർത്തീകരിച്ച് മാറുന്നതിന് ഉള്ള ഒരുക്കത്തിലായിരുന്നു ഡോക്ടർ.
അപകടം രാവിലെ അഞ്ചരയോടടുത്തായിരുന്നു. വീഴ്ചയിൽ ഡോക്ടറുടെ ഷോൾഡറിനും കഴുത്തിനും സമീപമായി ഗ്ലാസ് കൊണ്ടുള്ള മുറിവ് ഉണ്ടായി. ഉടൻ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും മരണപ്പെട്ടു .പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി പത്തനംതിട്ടയിലെ ഇടത്തിട്ട മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ഡോക്ടർ ബിന്ദു ഫിലിപ്പ് 2012-ൽ കാസ്തൂർബ മെഡിക്കൽ കോളജിൽ ഗ്രാജുവേറ്റ് ചെയ്ത ഗൈനക്കോളജിസ്റ്റാണ്. ആദ്യകാലത്ത് കേരളത്തിലെ പ്രശസ്തമായ ഗൈനക്കോളജി, ഇൻഫെർട്ടിലിറ്റി ആശുപത്രിയിൽ ജോലി ചെയ്ത ശേഷം മൗണ്ട് സീയോൻ മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു.

ആറ് വർഷമായി ഷാർജിലെ ബുഹൈറ എൻ.എം.സി. മെഡിക്കൽ സെന്ററിൽ സീനിയർ ഗൈനക്കോളജിസ്റ്റായി ജോലിചെയ്തു വരികയായിരുന്നു.

ഉന്നത ഗൈനക്കോളജിക് പരിചരണം, പ്രഗ്നന്സി കണ്ട്രോൾ, സീസേറിയൻ ഡെലിവറികൾ എന്നിവയിൽ പരിചയസമ്പന്നയായ ഡോക്ടർ ബിന്ദു, ഗർഭകാലത്തെ തുടർന്നുള്ള പെരുമാറ്റ രോഗങ്ങൾ, സിസിടി എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയിൽ ആയിരകണക്കിന് രോഗികളെ പരിപാലിച്ചു.
എട്ട് വർഷം മുൻപ് ദുബൈയിൽ എത്തിയ ഡോക്ടർ അൽ നഹ്ദയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് സാധാരണ ഡെലിവറികളും സീസേറിയൻ ഡെലിവറികളും ഉൾപ്പെടെ നടത്തി ഈ മേഖലയിൽ അറിയപ്പെടുന്ന ഡോക്ടറായി പേരെടുത്തിരുന്നു.
ഇന്ത്യയിലെ ഫെഡറേഷൻ ഓഫ് ഓബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ (FOGSI) അംഗവും ട്രാവൻകോർ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടറും കൂടിയാണ്.

You might also like