
സ്കോട്ട്ലാൻഡിലെ വനമേഖലയിൽ വൻ കാട്ടുതീ ; നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു
എഡിൻബർഗ്: സ്കോട്ട്ലൻഡിലെ വനമേഖലയിലെ വലിയ പ്രദേശത്ത് കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താൻ ശ്രമിച്ചുവരികയാണ്. പ്രദേശത്തുനിന്ന് മാറിനിൽക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11.50 ഓടെയാണ് തെക്കൻ സ്കോട്ട്ലൻഡിലെ ഗാലോവേയിലെ ഗ്ലെൻട്രൂളിൽ തീ പടരുന്നതായി വിവരം ലഭിച്ചത്. കിഴക്കൻ അയർഷയറിലെ ലോച്ച് ഡൂൺ പ്രദേശത്തേക്ക് തീ വ്യാപിക്കുമെന്ന് കരുതുന്നതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു. സ്കോട്ട്ലൻഡ്, വെയിൽസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ ബാർബിക്യൂകളും ക്യാമ്പ് ഫയറുകളും നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.