റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ, വായ്പയെടുത്തവർക്ക് ആശ്വാസം; ഭവന, വാഹന വായ്പ പലിശ കുറയും

0

തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു. ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.

ആ​ഗോള വിപണിയിൽ യുഎസും ചൈനയും തമ്മിലുള്ള പ്രതിസന്ധികൾ രൂക്ഷമാവുന്നതിന്റെ ഭാ​ഗമായി തിങ്കളാഴ്ച ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്ന് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ആർബിഐ പലിശ നിരക്ക് വെട്ടിക്കുറച്ചത്. ഇന്ന് ആർ.ബി.ഐ ​ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.0% ശതമാനമായി കുറക്കാൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

ഏപ്രിൽ 7ന് ആരംഭിച്ച് മൂന്ന് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് ഇന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഇത് ഈ സാമ്പത്തിക വർഷത്തേക്കുള്ള ആദ്യത്തെ ദ്വൈമാസ പണനയ പ്രഖ്യാപനം കൂടിയാണ്. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടായിരുന്നു 2025ൽ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

You might also like