കേറ്ററിംഗ് സ്റ്റാളുകളിലും, ഐആർസിടിസി ഭക്ഷണശാലകളിലും റെയിൽവേ പോലീസിന്റെ മിന്നൽ പരിശോധന

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾക്കു സമീപം പ്രവർത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും, ഐആർസിടിസി ഭക്ഷണശാലകളിലും റെയിൽവേ പോലീസ് മിന്നൽ പരിശോധന നടത്തി. പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജംഗിന്റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതായി റെയിൽവേ പോലീസ് സൂപ്രണ്ട് അറിയിച്ചു.വന്ദേഭാരത് എക്‌സ്പ്രസിൽ നൽകിയ ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും, റെയിൽയാത്രക്കാർക്കിടയിലും വ്യാപകമായി വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. നിരീക്ഷണം ശക്തമാക്കുമെന്നും മിന്നൽ പരിശോധനകൾ തുടരുമെന്നും എസ്.പി അറിയിച്ചു.ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങളും യാത്രക്കാരും ഉടൻ സമീപത്തെ റെയിൽവേ പോലിസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. പരിശോധനയിൽ എറണാകുളം, പാലക്കാട് സബ്ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഐ.ആർ.പിമാർ, വിവിധ റെയിൽവേ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ എന്നിവരും പങ്കെടുത്തു.

You might also like