
ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരി മകളുമായി ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന് വൈകിട്ടോടെ നടക്കും. ഇന്നലെ വൈകുന്നേരത്തോടെ ദുബൈയിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. മാതാവ് ഷൈലജയും സഹോദരൻ വിനോദും മൃതദേഹത്തെ അനുഗമിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലായിരിക്കും സൂക്ഷിക്കുക. തുടർന്ന് റീ പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയോടെ കേരളപുരത്തെ വീട്ടിലെത്തിക്കും. വൈകിട്ടോടെ കേരളപുരത്തുള്ള വീട്ടിൽ സംസ്കാരം നടക്കും. ഒന്നര വയസുള്ള മകൾ വൈഭവിയുടെ മൃതദേഹം 17ന് ദുബെെയിൽ സംസ്കരിച്ചിരുന്നു.
