ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ പുതിയ മാര്‍ഗങ്ങളിലൂടെ ഇനി യുഎഇയിലേക്ക്

0

ദുബായ്: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളില്‍ പലരും അര്‍മേനിയ, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്രചെയ്ത് യുഎഇയില്‍ മടങ്ങിയെത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അര്‍മേനിയന്‍ തലസ്ഥാനമായ യെരേവനില്‍ 14 ദിവസം ചെലവഴിക്കുകയും ശേഷം യുഎഇയില്‍ പ്രവേശിക്കാമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. സ്വകാര്യ ജെറ്റുകളേക്കാള്‍ പ്രായോഗിക ഓപ്ഷനും കൂടിയാണിത്, ഇതിനായി ഏജന്‍സികള്‍ ഓരോ യാത്രക്കാരനില്‍ നിന്നും 6,000 ദിര്‍ഹം മുതലാണ് പാക്കേജുകളായി ഈടാക്കുന്നത് , ഇതില്‍ വിമാന ടിക്കറ്റ് , ഹോട്ടല്‍ താമസം, ഭക്ഷണം, യെരേവാനിലെ പിസിആര്‍ ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ്.

നിലവില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ് ഇതില്‍ കുവൈത്ത് ഒഴികെയുള്ള രാജ്യങ്ങളില്‍ . ഒരു മൂന്നാം രാജ്യത്ത് യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നടപടികള്‍ക്ക് വിധേയമായാല്‍ ഇളവുകള്‍ നല്‍കുന്നതാണ്. നേരത്തെ, ക്വാറന്റൈന്‍ സ്വീകരിച്ച നിരവധി യാത്രക്കാര്‍ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് വഴി യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നു . അര്‍മേനിയ വഴി വരാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

എന്നാല്‍ നേപ്പാളിനും മറ്റ് ചില രാജ്യങ്ങള്‍ക്കും സമാനമായി അര്‍മേനിയയില്‍ യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പ്രയാസം സൃഷ്ടിക്കുമെന്ന ഭയത്താല്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ക്ക് വില ഇരട്ടിയോ മൂന്നിരട്ടിയോ നല്‍കി യാത്ര ചെയ്യുന്നവരുണ്ട് പ്രശസ്ത ട്രാവല്‍ ഏജന്റ് ജനറല്‍ മാനേജര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് അര്‍മേനിയയിലേക്കുള്ള ഏജന്‍സിയുടെ ആദ്യ വിമാനം മെയ് 22 ന് മുംബൈയില്‍ നിന്ന് യെരേവനിലേക്ക് പുറപ്പെടും . യാത്രക്കാര്‍ ജൂണ്‍ 6 നാണ് ദുബായിലെത്തുക. ‘പാക്കേജില്‍ ഏകദേശം 6000 ദിര്‍ഹം മുതല്‍ 7000 ദിര്‍ഹം വരെയാണ്. ഹോട്ടല്‍ താമസം, ഇന്ത്യന്‍ ഭക്ഷണവും അര്‍മേനിയയിലെ പിസിആര്‍ പരിശോധനയും ഉള്‍പ്പെടുന്നതാണ്, ‘അദ്ദേഹം വ്യക്തമാക്കി.

You might also like