ഇസ്രയേല്‍ – പാലസ്തീന്‍ രാഷ്ട്ര തലവന്മാരുമായി ചര്‍ച്ച നടത്തി

0

വാഷിംഗ്‌ടണ്‍ ഡി.സി: ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം കനത്തതോടെ ശനിയാഴ്ച നടന്ന ബോംബിംഗില്‍ ഗാസായിലുള്ള അസോസിയേറ്റ് പ്രസ്, അല്‍ജസീറ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയം ഇസ്രയേല്‍ ബോംബിങ്ങില്‍ തകര്‍ന്നുവീണു .ഹമാസിന്‍റെ മിസൈല്‍ ആക്രമണത്തെ പിന്തുണയ്ക്കുന്ന അല്‍ജസീറ ടിവി ആസ്ഥാനമായ 11 നില കെട്ടിടം ശനിയാഴ്ച രാവിലെയാണ് തകര്‍ന്നു തരിപ്പണമായത്. കെട്ടിടം തകര്‍ന്നു വീഴുന്നത് അല്‍ജസീറ ടിവി ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു .

ഇസ്രായേലിന്‍റെ മൂന്ന് മിസൈലുകള്‍ ഈ കെട്ടിടത്തില്‍ പതിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഇവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ഒഴിവാക്കിയിരുന്നു. പത്തു പാലസ്തീകാര്‍ ഈ ബോംബിങ്ങില്‍ കൊല്ലപ്പെട്ടു . കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . ഹമാസ് മിലിറ്ററി ഇന്‍റലിജന്‍സ് ഈ കെട്ടിടം ആസ്ഥാനമായാണ് ഭീക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ഇസ്രയില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്മെന്‍റ് ഒരു ട്വിറ്ററിലൂടെ അറിയിച്ചു.

പശ്ചിമേഷ്യ സംഘര്‍ഷം ശക്തിപ്പെട്ടതോടെ അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡന്‍ ഇസ്രയേല്‍ -പാലസ്തീന്‍ തലവന്മാരായ ബെഞ്ചമിന്‍ നെതന്യാഹു , മുഹമ്മദ് അബ്ബാസ് എന്നിവരെ ഫോണില്‍ ബന്ധപെട്ടു. ഇസ്രയേലിനുള്ള പിന്‍തുണ ബൈഡന്‍ ആവര്‍ത്തിച്ചു. ഹമാസ് റോക്കറ്റ് ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ബൈഡന്‍ ആവസ്യപെട്ടു . ഇസ്രയേലില്‍ ജനവാസമുള്ള ടൗണിലേക്കും സിറ്റികളിലേക്കും ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണത്തെ ബൈഡന്‍ അപലപിച്ചു. നയതന്ത്ര തലത്തില്‍ വിഷയം ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.

You might also like