സൗമ്യയുടെ വീട്ടില്‍ ഇസ്രയേല്‍ പ്രതിനിധി; മാലാഖയായി കാണുന്നുവെന്ന് കോണ്‍സല്‍ ജനറല്‍
ഇടുക്കി: ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ജോനാഥന് സഡ്ക. സൗമ്യയുടെ വീട് സന്ദര്‍ശിച്ച് ആദരാഞ്ജലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഇസ്രയേല്‍ ജനത അവരെ മാലാഖയായി കാണുന്നു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും ജോനാഥന് സഡ്ക പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം നല്കി.