ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.

0

ഗാസ/ജറുസലേം: ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിനും റോക്കറ്റ് ആക്രമണത്തിനും പിന്നാലെയാണ് ഹമാസ് നേതാവിന്റെ വീട് ലക്ഷ്യമിട്ടത്. ഇക്കാര്യം ഇസ്രയേല്‍ സൈന്യം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

സൈനിക വക്താവ് ബ്രി​ഗേഡിയര്‍ ജനറല്‍ ഹിഡായ് സില്‍ബെര്‍മാന്‍ ഇസ്രയേല്‍ ആര്‍മി റേഡിയോയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന ഹമാസ് നേതാവായ യെഹിയേ സിന്‍വാറിന്റെ ദക്ഷിണ ഗാസാ സ്ട്രിപ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വീടിനുനേരെയാണ് സൈന്യം ആക്രമണം നടത്തിയത്. യെഹിയേ ഒഴിവില്‍ കഴിയാന്‍ സാദ്ധ്യത കല്‍പ്പിക്കുന്ന താവളമാണിത്.

തിങ്കളാഴ്ച പോരാട്ടങ്ങള്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ തങ്ങളുടെ ഇരുപത് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹമാസും ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ഗ്രൂപ്പും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും ഉയര്‍ന്നതാണെന്ന് ഇസ്രയേല്‍ പറയുന്നു. ഗാസയില്‍ തിങ്കളാഴ്ച ആക്രമണങ്ങള്‍ ആരംഭിച്ചതിനു ശേഷം 41 കുട്ടികളടക്കം 148 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. അതേസമയം രണ്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചതായി ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

You might also like