ഗാസാ സിറ്റി കീഴടക്കല്‍: യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് തുടക്കം കുറിച്ച് ഇസ്രയേല്‍

0

ടെല്‍ അവീവ്: ഗാസാ സിറ്റി പൂര്‍ണമായും കീഴടക്കാനുള്ള സൈനിക നടപടികളുമായി ഇസ്രയേല്‍. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയുടെ ആക്രമണ പദ്ധതിക്ക് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി 60,000 കരുതല്‍ സൈനികരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ഇപ്പോള്‍ യുദ്ധ മുഖത്തുള്ള 20,000 കരുതല്‍ സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തു. ഹമാസ് അംഗീകരിച്ച പുതിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇസ്രയേലിന്റെ പ്രതികരണം കാത്തിരിക്കുമ്പോഴാണ് ഈ നീക്കം.

തെക്കുള്ള ഖാന്‍ യൂനിസില്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ പത്ത് ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം ബുധനാഴ്ച അറിയിച്ചു. നിരവധി ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാ മന്ത്രിസഭ ഈ മാസം ആദ്യമാണ് ഗാസാ സിറ്റി കീഴടക്കുന്നതിന് അനുമതി നല്‍കിയത്

You might also like