ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകള്‍ രാജ്യത്തുണ്ടെന്ന് റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി: ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകള്‍ രാജ്യത്തുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ അധ്യയന വര്‍ഷം ഇത്രയും സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2024-25ലെ സാമ്പത്തിക സര്‍വേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്‌കൂളുകളാണ് ഉളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാര്‍ഥികളും 98 ലക്ഷം അധ്യാപകരും ഉണ്ടെന്നും ജനുവരിയില്‍ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ സൂചിപ്പിച്ചിരുന്നു.

സീറോ എന്റോള്‍മെന്റുള്ള സ്‌കൂളുകളുടെ (ഒരു കുട്ടി പോലും പുതുതായി ചേര്‍ന്നിട്ടില്ലാത്ത സ്‌കൂളുകള്‍) എണ്ണത്തില്‍ പശ്ചിമ ബംഗാളാണ് മുന്നില്‍. ഒരു കുട്ടി പോലും പുതുതായി പഠിക്കാനെത്താത്ത 3,812 സ്‌കൂളുകളില്‍ 17,965 അധ്യാപകരാണ് ഉള്ളത്. 2,245 സ്‌കൂളുകളില്‍ 1,016 അധ്യാപകരുമായി തെലങ്കാനയാണ് രണ്ടാമത്. മധ്യപ്രദേശില്‍ ഒരു കുട്ടി പോലും പുതുതായി ചേരാത്ത 463 സ്‌കൂളുകളും 223 അധ്യാപകരും ഉണ്ട്. ഉത്തര്‍പ്രദേശില്‍ 81 സ്‌കൂളുകളാണ് ഇത്തരത്തിലുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

You might also like