പാരിസിലെ ലോക പ്രശസ്ത ലൂവ്രെ മ്യൂസിയത്തില്‍ നടന്ന മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

0

പാരിസ്: പാരിസിലെ ലോക പ്രശസ്ത ലൂവ്രെ  മ്യൂസിയത്തില്‍ നടന്ന മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇരുവരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. അള്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളില്‍ ഒരാള്‍ ശനിയാഴ്ച പാരിസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. അധികം വൈകാതെ രണ്ടാമത്തെ പ്രതിയെയും പിടികൂടി.

മ്യൂസിയത്തിലെ വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാത്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്

You might also like