കുവൈറ്റില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; രണ്ട് മലയാളികള്‍ മരിച്ചു

0

കുവൈറ്റ്: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്.

ജോലിക്കിടെ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ ജഹ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

You might also like