നാസയുടെ ചൊവ്വയിലേക്കുള്ള എസ്‌കപേഡ് ദൗത്യം ബ്ലൂ ഒറിജിൻ വിജയകരമായി വിക്ഷേപിച്ചു

0

ഫ്ളോറിഡ: നാസയുടെ ചൊവ്വയിലേക്കുള്ള എസ്‌കപേഡ് ദൗത്യം ബ്ലൂ ഒറിജിൻ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് ആളുകളെയും സാധനങ്ങളെയും എത്തിക്കാനുള്ള റോക്കറ്റിന്റെ രണ്ടാമത്തെ പറക്കലായിരുന്നു ഇത്.

കേപ് കനാവറല്‍ ബഹിരാകാശ സേനാ സ്റ്റേഷനില്‍ നിന്നാണ് 321 അടി (98 മീറ്റര്‍) ഉയരമുള്ള ന്യൂ ഗ്ലെന്‍ നാസയുടെ ഇരട്ട ചൊവ്വ പേടകങ്ങളെ വഹിച്ച് യാത്ര തുടങ്ങിയത്. പ്രതികൂലമായ കാലാവസ്ഥയും ശക്തമായ സൗര കൊടുങ്കാറ്റുകളും കാരണം വിക്ഷേപണം നാല് ദിവസം വൈകിയിരുന്നു.

പേടകത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം ബ്ലൂ ഒറിജിന്‍ ബൂസ്റ്റര്‍ വീണ്ടെടുക്കാനായത് കമ്പനിയുടെ നേട്ടമായി കാണുന്നു. സമാനമായ പരീക്ഷണം മുമ്പ് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് നടത്തി വിജയിച്ചിട്ടുണ്ട്. ജനുവരിയില്‍ നടന്ന ന്യൂ ഗ്ലെന്‍ എന്ന ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ ഒരു ഉപഗ്രഹ മാതൃകയെ ഭ്രമണപഥത്തിലെത്തിച്ചു, പക്ഷേ അറ്റ്‌ലാന്റിക് സമുദ്രത്തിലെ അതിന്റെ ഫ്‌ലോട്ടിംഗ് പ്ലാറ്റ്ഫോമില്‍ ബൂസ്റ്ററിനെ ഇറക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു

You might also like