ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യയുടെ ബാഹുബലി റോക്കറ്റ്

0

ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ ബാഹുബലി റോക്കറ്റ്. യുഎസിലെ എഎസ്ടി സ്പേസ് മൊബൈലിന്റെ (AST SpaceMobile) വിവരവിനിമയ ഉപഗ്രഹമായ ബ്ലൂ ബേഡ് 6 (BlueBird 6) വിക്ഷേപണത്തിന് ഒരുങ്ങുകയാണ് ഐഎസ്ആർഒയുടെ എൽവിഎം 3 റോക്കറ്റ്. 6100 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ബ്ലൂ ബേഡ്. ഒരു ഇന്ത്യൻ റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡ് ആണിതെന്ന് ഐഎസ്ആർഒ മേധാവി വി നാരായണൻ പറഞ്ഞു. ഡിസംബർ 24 ന് രാവിലെ 8.54 ന് വിക്ഷേപണം നടക്കും.

പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ സാധാരണ സ്മാർട്ഫോണുകളിലേക്ക് ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാനുള്ള സാങ്കേതിക വിദ്യയുമായാണ് ബ്ലൂബേഡ് ഉപഗ്രഹം ഒരുക്കിയിരിക്കുന്നത്.

You might also like