
യുഎഇയില്‍ അതി ശൈത്യത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ ഇനി വരാനിരിക്കുന്നത് അതി ശൈത്യത്തിന്റെ നാളുകളാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. യുഎഇയില്‍ രണ്ട് ദിവസങ്ങളിലായി പെയ്ത മഴക്ക് പിന്നാലെ താപനിലയില്‍ വലിയ കുറവാണ് ഉണ്ടായത്. രാത്രികാലങ്ങളില്‍ ശക്തമായ തണുപ്പാണ് ദുബായ് ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം ഇനിയും കൂടുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
