
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിട്ടയയ്ക്കാന് ബാക്കിയുണ്ടായിരുന്ന 130 വിദ്യാർഥികളെയും ജീവനക്കാരെയും മോചിപ്പിച്ചു
അബുജ: കഴിഞ്ഞ മാസം നൈജീരിയയിലെ കത്തോലിക്കാ സ്കൂളിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 130ഓളം വിദ്യാർഥികളെയും ജീവനക്കാരെയും വിട്ടയച്ചതായി പൊലീസ് അറിയിച്ചു. നവംബർ 21നാണ് നൈജീരിയയിലെ വടക്കൻ-മധ്യ നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിൽ ആക്രമണം നടത്തി 303 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്.
50 പേർ മണിക്കൂറുകൾക്കകം തന്നെ രക്ഷപ്പെട്ടിരുന്നു. ഈ മാസം ആദ്യം 100 കുട്ടികളെ മോചിപ്പിച്ചു. ശേഷിക്കുന്ന വിദ്യാർഥികളെയും ജീവനക്കാരെയുമാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നതെന്ന് നൈജർ പൊലീസ് വക്താവ് വാസിയു അബിയോഡൺ പറഞ്ഞു.
