
രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങി; അഞ്ഞൂറിലധികം പേര്‍ മരിച്ചതായി സൂചന
നെയ്പിഡോ: ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്‍മര്‍ തീരത്തിനടുത്ത് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞ് വന്‍ദുരന്തം. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
മ്യാന്‍മറിലെ രാഖൈന്‍ തീരത്തു നിന്നും ബംഗ്ലാദേശിലെ അഭയ കേന്ദ്രങ്ങളില്‍ നിന്നും യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. മേഖലയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളില്‍ ഒന്നാണിതെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
ജീവഹാനിയില്‍ തങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറും അറിയിച്ചു. ജൂലൈ ആദ്യവാരം നടന്ന ദാരുണമായ അപകടത്തില്‍പെട്ട ബോട്ടുകളില്‍ ഉണ്ടായിരുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പ്രാഥമിക വിവരങ്ങള്‍ പ്രകാരം മ്യാന്‍മറിലെ സംഘര്‍ഷ ബാധിതമായ രാഖൈന്‍ സംസ്ഥാനത്ത് നിന്ന് ഏകദേശം 250 പേരുമായി യാത്ര തിരിച്ച ആദ്യ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ടതിന് പിന്നാലെ തന്നെ നഷ്ടപ്പെട്ടു
