
പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷം: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കുവൈറ്റില്‍ തീപിടുത്തം
കുവൈത്ത് സിറ്റി:യുഎസുമായുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം. കുവൈത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ ഒരിടത്ത് വൻ തീപിടിത്തമുണ്ടായി.
കുവൈത്ത് കരസേനയുടെയും നാഷനൽ ഗാർഡിന്റെയും പിന്തുണയോടെ ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും കുവൈത്ത് ഫയർ ഫോഴ്സ് ഔദ്യോഗിക വക്താവ് ബ്രി. ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു
