
ഉക്രെയ്നിൽ ചരക്കു കപ്പലിനു നേരെ റഷ്യൻ മിസൈൽ ആക്രമണം; മലയാളിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു
കീവ്: ഉക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിനു നേരെ റഷ്യ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി.
ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ഗിനിയ-ബിസാവു പതാകയേന്തി സർവീസ് നടത്തിയ ‘ഗോൾഡൻ ലിയോ’ എന്ന ചരക്കു കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഉക്രെയ്ൻ വ്യോമസേന അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒഡേസ മേഖലയിൽ റഷ്യൻ ആക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. ജൂലൈയിൽ മാത്രം ഈ മേഖലയിൽ റഷ്യൻ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഗവർണർ ഒലെ കിപ്പർ വ്യക്തമാക്കി. കരിങ്കടൽ വഴിയുള്ള ചരക്കു കപ്പലുകൾക്ക് നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്. ഉക്രെയ്ന്റെ കാർഷിക കയറ്റുമതിയുടെ വലിയൊരു ഭാഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്
