വയനാട്ടില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

0

കോഴിക്കോട്: വയനാട്ടില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വിദ്യാര്‍ഥികള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഷിഗെല്ല ബാധയെ തുടർന്ന് ജില്ല പൂർണമായും നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും.

You might also like