ഇ​റാ​നി​ൽ തു​റ​മു​ഖ​വും പാ​ല​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് യു.​എ​സ്, എട്ട് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

0

തെഹ്റാൻ: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ പൂർണമായും തല്ലിക്കെടുത്തി യു.എസിന്റെ ഇറാൻ ആക്രമണം അയവില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം, ഇറാന്റെ ജനവാസ മേഖലകളിലടക്കം വൻആക്രമണം അഴിച്ചുവിട്ട യു.എസ് വെള്ളിയാഴ്ച രാജ്യത്തെ തുറമുഖവും പാലങ്ങളും വിമാനത്തവളവുമെല്ലാം ലക്ഷ്യമാക്കി അതിരൂക്ഷമായ വ്യോമാരകമണം നടത്തി. വെള്ളിയാഴ്ച മാത്രം, ഇറാനിൽ എട്ട് സിവിലിയന്മാർ കൊല്ലപ്പെട്ടു.

മറുവശത്ത്, ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ നിലയങ്ങൾ ലക്ഷ്യമാക്കി ഇറാനും തിരിച്ചടിച്ചതോടെ തുടർച്ചയായ ആറാം ദിവസവും വലിയ സംഘർഷങ്ങൾക്ക് മേഖല സാക്ഷ്യം വഹിച്ചു.ഹുർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഹൂർമൂസ്ഖാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ നഗരത്തിലെ പാലങ്ങളാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിട്ടത്. സർക്കാർ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇറാന്റെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളുമായും തലസ്ഥാനമായ തെഹ്റാനുമായും ബന്ധിപ്പിക്കുന്ന ദേശീയപാത, റെയിൽപാത പാലങ്ങളാണ് ആക്രമണത്തിൽ തകർന്നത്. മറ്റു വഴികൾ ഇപ്പോഴും ലഭ്യമാണെങ്കിലും സൈനിക നീക്കങ്ങളെയും അവശ്യവസ്തുക്കളുടെ വിതരണത്തെയും ഇത് ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ, തെക്കുകിഴക്കൻ ഇറാനിലെ ഇറാൻശഹ്ർ വിമാനത്താവളവും ആക്രമിക്കപ്പെട്ടു.

You might also like