ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദനക്കേസ് അട്ടിമറിച്ചെന്ന ആരോപണം നിഷേധിച്ച് എഡിജിപി എം.ആർ.അജിത് കുമാർ

0

ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദനക്കേസ് അട്ടിമറിച്ചെന്ന ആരോപണം നിഷേധിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. ഡിജിപിക്ക് നൽകിയ വിശദീകരണത്തിലാണ് ആരോപണങ്ങൾ നിഷേധിച്ചത്. കേസ് ഫയൽ തിരുത്താൻ താന്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദമോ ഭീഷണിയോ ചെലുത്തിയിട്ടില്ലെന്നും അജിത്കുമാര്‍ പറയുന്നു. ഇന്നലെയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് അജിത്കുമാര്‍ വിശദീകരണം നല്‍കിയത്.

You might also like