കോവിഡിൽ മരണപ്പെട്ട രണ്ടു പേർക്ക് ചിതയൊരുക്കുവാൻ സ്വന്തം വീടിനു മുമ്പിൽ സ്ഥലം ഒരുക്കികൊടുത്തു പാസ്റ്റർ പ്രിൻസ് തോമസ്

0

 

 

റാന്നി: കോവിഡ്‌ ബാധിച്ച്‌ മരിച്ച റാന്നി ആകാശപറവയിലെ അന്തേവാസികളായ ശ്രികുമാറിനും, മാത്യുവിനും ‌ചിതയൊരുക്കി പാസ്റ്റർ പ്രിൻസ്‌ തോമസ്‌ റാന്നിയുടെ ഭവനം

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിൽ ഇന്നലെ രാത്രി 9 മണിയോടെ കോവിഡ് ബാധിച്ച് മരിച്ച ദിവ്യകാരുണ്യ ആശ്രമം അന്തേവാസി ശ്രീകുമാറിന്റെ മൃതദേഹം ദഹിപ്പിക്കുവാൻ സ്ഥലമൊരുക്കി പാസ്റ്റർ പ്രിൻസ് തോമസ്. റാന്നിയിലെ ദിവ്യകാരുണ്യ ആശ്രമം നടത്തിപ്പുകാരനായ ജോസഫ് തങ്ങളുടെ ആശ്രമത്തിൽ കോവിഡ് ബാധിച്ചു മരിച്ച ശ്രീകുമാറിന്റെയും മാത്യുവിന്റെയും മൃതദേഹം ദഹിപ്പിക്കാനുള്ള സ്ഥലം പാസ്റ്റർ പ്രിൻസ് യാതൊരു മടിയും കൂടാതെ റാന്നി അങ്ങാടിയിൽ ഉള്ള സ്വന്തം വീടിന്റെ മുന്നിൽ ക്രമീകരിച്ചത്. പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലേൽ എന്നിവർ ശവസംസ്‌കാര ശുശ്രുഷകൾക്ക് നേതൃത്വം നൽകി

രാത്രിയോടെ തന്നെ രണ്ട് മൃതദേഹങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ആശ്രമം നടത്തിപ്പുകാരനായ ശ്രീ ജോസഫ് ബ്രദർ അഡ്വക്കേറ്റ് സാംജി ഇടമുറി,ഉദയൻ, ഏബൽ എന്നിവർക്കൊപ്പം
പി പി ഇ കിറ്റ്‌ അണിഞ്ഞ്‌ പ്രവീൺ തോമസ്‌, സാം മാത്യു എന്നിവർ ചേർന്ന് റാന്നി താലൂക്ക്‌ ആശുപത്രിയിൽ നിന്നും ഏറ്റു വാങ്ങി അങ്ങാടിയിൽ ഉള്ള തുണ്ടത്തിൽ വീട്ടിൽ എത്തിച്ചു
പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലേൽ എന്നിവർ പ്രാർത്ഥനകൾ നടത്തി വെളുപ്പിനെ അഞ്ചു മണിയോടുകൂടി ചിതക്ക്‌ തീ കൊളുത്തി.

ജോസഫ് ബ്രദറിന്റെ ചുമതലയിൽ റാന്നിയിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനം സുഗമമായി തുടർന്നും നടക്കുവാൻ എല്ലാവരും പ്രാർത്ഥിക്കുക, സഹായിക്കുക

You might also like